കുവൈറ്റ് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും കുവൈറ്റ് ആകാശം കടന്ന് വന്നതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുലസീസ് അൽ-അത്വാൻ അറിയിച്ചു.
സായുധ സേനയുടെ ഒരു ക്യാമ്പ് ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ 10 സൈനികർക്ക് പരിക്കേറ്റു. ഇവർക്ക് ആവശ്യമായ ചികിത്സ നൽകിവരുന്നതായി അധികൃതർ അറിയിച്ചു. ഒരു സ്വകാര്യ ലോജിസ്റ്റിക്സ് കമ്പനിയുടെ ഗോഡൗണും ഡ്രോൺ ലക്ഷ്യമിട്ടതായി അദ്ദേഹം വ്യക്തമാക്കി.
ഇവിടെയും ആളപായമില്ല. ഫെബ്രുവരി 28 മുതൽ ഇതുവരെ 307 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും 616 ഡ്രോണുകളും കണ്ടെത്തിയതായി അദ്ദേഹം അറിയിച്ചു.